കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ, ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ പുതിയ മദ്യശാലകൾ തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം 175 മദ്യവിൽപ്പന ശാലകൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
Read Also : പാകിസ്ഥാനിൽ 2300 പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി : ഏഴു മതങ്ങളുടെ പുണ്യനഗരമായിരുന്നെന്ന് ഗവേഷകർ
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ മദ്യശാലകൾ പ്രവർത്തിപ്പിക്കാൻ വേണ്ടി സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും.
Post Your Comments