കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,530 രൂപയും പവന് 36,240 രൂപയുമായി.
ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുറയുന്നത്. വെള്ളിയാഴ്ച പവന് 320 രൂപ വർധിച്ച ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടായത്.
ദിവസങ്ങളായി തുടർച്ചയായി വില കൂടുകയും മാറ്റമില്ലാതെ നിൽക്കുന്ന അവസ്ഥയുമായിരുന്നു. ഇതിനിടയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments