Latest NewsInternational

12 ദിവസത്തെ ബഹിരാകാശവാസം : ടൂർ കഴിഞ്ഞ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

മോസ്കോ: ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പോ യാത്രാസംഘം സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ജപ്പാനീസ് ശതകോടീശ്വരനായ ഫാഷൻ മാഗ്നറ്റ് യുസാക്കു മെയ്സാവയും റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്സാണ്ടർ മിസർക്കിനുമാണ് ഈ സഞ്ചാരികൾ.

12 ദിവസത്തെ ബഹിരാകാശ വാസമാണ് ഇവർ വിജയകരമായി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നു ഇവരുടെ താമസം സജ്ജീകരിച്ചിരുന്നത്. സുഹൃത്തായ യോസോ ഹീരാനോയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവർ ഇന്നലെ, റഷ്യൻ പ്രാദേശിക സമയം ഒൻപതേ കാലോടെ കസഖിസ്ഥാനിൽ തിരിച്ചിറങ്ങി. നഗരത്തിന് 150 കിലോമീറ്റർ തെക്കു കിഴക്കു മാറിയാണ് റഷ്യൻ സോയൂസ് ക്യാപ്സൂളിറങ്ങിയത്.

താഴ്ന്നു നിന്നിരുന്ന മേഘങ്ങൾ, അന്വേഷണത്തിന് വേണ്ടി അയച്ച രക്ഷാ ഹെലികോപ്റ്ററുകളുടെ ജോലി ദുർഘടമാക്കി. അതിനാൽ, കരസേനയെ അയച്ചാണ് ബഹിരാകാശയാത്രികരുടെ പേടകം ഇറങ്ങിയ സ്ഥലം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button