Latest NewsIndiaInternational

അഫ്ഗാന്റെ അയൽരാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു : വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം മധ്യേഷ്യൻ രാജ്യങ്ങളായ കസഖിസ്ഥാൻ, തജികിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബസ്‌കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയി. ഈ യോഗത്തിൽ താലിബാൻ, ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഭീഷണികളെ നേരിടാനുള്ള ആശയങ്ങൾ മോദി പങ്കുവച്ചു.

അഫ്ഗാന്റെ അയൽരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ആയതിനാൽ, ഇതിനുള്ള പദ്ധതികളും യോഗത്തിൽ ആസൂത്രണം ചെയ്തു. മധ്യേഷ്യൻ രാജ്യങ്ങളുമായി സഹകരണത്തോടെ പ്രവർത്തിക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. വ്യാപാര, വാണിജ്യ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും മോദി ഉറപ്പു നൽകി. ഇന്ത്യൻ സിനിമ, സംഗീതം, യോഗ എന്നിവയ്ക്ക് കൂടുതൽ പ്രചാരണം നൽകാൻ ശ്രമിക്കുമെന്ന് മധ്യേഷ്യൻ രാജ്യങ്ങൾ ഇന്ത്യയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button