ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര് എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും അൽപം പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. അത് പോലെ തന്നെ കരിക്കിന്‍വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവയിൽ ഏത് വേണമെങ്കിലും കുടിക്കാം.
കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയിലെ പൊട്ടാസ്യം വയറിളക്കം തടയുന്നതിന് സഹായകമാണ്. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഫ്രൂട്ട് ജ്യൂസ്, സോഡാവെള്ളം, പച്ചക്കറി സൂപ്പ് പോലുള്ളവ ധാരാളം കുടിക്കാം. എന്നാൽ പാലുൽപന്നങ്ങളും കാപ്പിയും വയറിളക്ക സമയത്ത് ഒഴിവാക്കേണ്ടതാണ്. വയറിളക്കം ഭേദപ്പെടുന്നതുവരെ ഇത്തരം പാനീയങ്ങൾ കഴിക്കരുത്.
Read Also : സ്വാതന്ത്ര്യം ലഭിച്ച് 60 വർഷം : വജ്രജൂബിലിയാഘോഷിച്ച് ഗോവ
പാൽ വയറിളക്കത്തെ കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും. കുട്ടികൾക്കും നവജാതശിശുക്കൾക്കും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനാവശ്യമായ പാനീയങ്ങൾ ഇടയ്ക്കിടെ നൽകണം. ശരീരത്തിൽനിന്ന് പുറന്തള്ളപ്പെടുന്നതിലേറെ ജലാംശം കുടിക്കുന്ന പാനീയങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്.
Post Your Comments