ദുബായ്: അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 18 വയസിൽ നിന്ന് 21 വയസ്സാക്കിയാണ് പ്രായപരിധി ഉയർത്തിയിരിക്കുന്നത്.
യുഎഇയിൽ ഇനി മുതൽ അഡൾട്ട് സിനിമകൾ സെൻസർ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യില്ല. രാജ്യാന്തര പതിപ്പുകൾ അതേപോലെ പ്രദർശിപ്പിക്കുകയും ചെയ്യാം. മീഡിയ റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments