കാസർകോട്: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ ആൻ്റി നർകോട്ടിക് വിഭാഗത്തിന്റെ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ വിൽപന നടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്.
അർധരാത്രി 12.20ന് ആണ് സംഭവം. എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സി.ഐ ജോയി ജോസഫും സംഘവും കാഞ്ഞങ്ങാട് കരുവളത്തു വെച്ചാണ് ഇവരെ പിടികൂടിയത്. ബലേനോ കാറിൽ വിൽപ്പനക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.
Read Also : സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
പ്രിവന്‍റീവ് ഓഫിസർമാരായ സന്തോഷ് കുമാർ, സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മഞ്ജുനാഥൻ. വി, മോഹനകുമാർ, നിഷാദ് ഡ്രൈവർ ദിജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി.
Post Your Comments