ThiruvananthapuramNattuvarthaLatest NewsKeralaNews

ഭർതൃവീട്ടില്‍ യുവതി മരിച്ച സംഭവം:സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭർത‍‍ൃ വീട്ടുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ

ഭർതൃകുടുംബം സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ രാ​ജ​ല​ക്ഷ്മി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു

വെ​ള്ള​റ​ട: ഭ​ർ​തൃ​വീ​ട്ടി​ല്‍ യു​വ​തി​ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് കാ​ട്ടാ​ക്ക​ട മ​ഠ​ത്തി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബി​നു​വിന്റെ ഭാ​ര്യ രാ​ജ​ല​ക്ഷ്മി (ചി​ന്നു) ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​താ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ച​താ​യും രാ​ജ​ല​ക്ഷ്മി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ചത്.

തു​ട​ര്‍ന്ന് വെ​ള്ള​റ​ട സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി​യു​ടെ അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ള്‍ രാ​ജ​ല​ക്ഷ്മി മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കുകയായിരുന്നു.

Read Also : മന്‍സൂറിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍: അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ വൻ വഴിത്തിരിവ്

ഭർതൃകുടുംബം സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ രാ​ജ​ല​ക്ഷ്മി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു. മ​ര​ണ​ശേ​ഷം ബി​നു​വും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം കാ​ണാനെ​ത്താ​ത്ത​തും മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാ​ത്ത​തും ദു​രൂ​ഹ​ത​യേ​റ്റുന്നതാണ്.

രാ​ജ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ബി​നു ഒ​ളി​വി​ല്‍ പോ​യ​താ​യും മ​ര​ണ​ത്തി​നു പിന്നിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button