Latest NewsIndiaNews

ഒമിക്രോൺ : ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി

ന്യൂഡൽഹി : ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍ ഇന്ത്യ നിരീക്ഷിക്കണമെന്നും, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്നും ഗുലേറിയ പറഞ്ഞു.

ഒമിക്രോണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഒമിക്രോൺ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, രോഗം കൂടുതലുള്ള മേഖലയിലും ജാഗ്രത പാലിക്കാനും, കൃത്യമായ നിരീക്ഷണം തുടരാനും ഗുലേറിയ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Read Also  :  ഇറാഖിനെ ആക്രമിച്ച് ഇറാൻ? : റോക്കറ്റുകൾ പതിച്ചത് അമേരിക്കൻ എംബസിക്കു സമീപം

പുതിയ വൈറസ് വകഭേദത്തിന് 30 ലധികം മ്യൂട്ടേഷന്‍ സംഭവിച്ചട്ടുണ്ട്. അതിന് വാക്‌സിന്‍ പ്രതിരോധത്തെയും മറികടക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് അറിയുന്നത്. അതിനാന്‍ ഇന്ത്യയിലടക്കം നല്‍കപ്പെടുന്ന വാക്‌സിനുകളുടെ ഫലപ്രാപ്തി വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button