
തൊടുപുഴ: കരിയിലക്ക് തീയിടുന്നതിനിടെ തീ ആളിപ്പടർന്ന് വയോധികന് ദാരുണാന്ത്യം. തൊടുപുഴ അഞ്ചിരി കുന്നേൽ ഔസേപ്പ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുരയിടത്തിൽ കരിയിലക്ക് തീയിടുന്നതിനിടെയാണ് സംഭവം.
തീയിടുന്ന സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആളിപ്പടർന്ന തീയിൽ നിന്ന് ഓടിമാറാൻ ഔസേപ്പിന് കഴിഞ്ഞില്ല. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Read Also : ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസം: കെ കെ രമ
തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments