Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

കുടല്‍ കാന്‍സര്‍ : പ്രധാനപ്പെട്ട ലക്ഷണങ്ങളും കാരണങ്ങളും

ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുടലിലെ കാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. പാരമ്പര്യവും ഒരു കാരണമായി പറയുന്നുണ്ട്.

തുടക്കത്തിലെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ മാറ്റാവുന്ന രോ​ഗമാണ് കാൻസർ. ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്.

Read Also  :  ഏറ്റവുമധികം സ്പാം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും.എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. മുപ്പതിനും നാൽപതിനും വയസിനിടയിലുള്ളവരിലാണ് കുടലിലെ കാന്‍സര്‍ കൂടുതലായി കണ്ട് വരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button