
ചേര്‍ത്തല: മണ്ണഞ്ചേരിയില്‍ എസ്ഡി.പി.ഐ. നേതാവിന്റെ കൊലയ്ക്കു പിന്നാലെ വയലാറില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ മൂന്നുവീടുകള്‍ക്കു നേരെ ആക്രമണം. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുക്കത്ത്, സഹോദരങ്ങളായ അഷ്‌കര്‍, അസ്‌കര്‍, ഇത്തിത്തറ മുഹമ്മദ് റാസിക്, അഫ്‌സല്‍ മന്‍സിലില്‍ മുജീബ് എന്നിവരുടെ വീടുകളുടെ ജനലുകളും മറ്റും അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തത്.
ഞായറാഴ്ച പുലര്‍ച്ചേ മൂന്നോടെയായിരുന്നു അക്രമം. ആര്‍ക്കും പരിക്കില്ല. ജനല്‍ച്ചില്ലുകളും വാതിലുകളുമാണ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തത്. അഷ്‌കറിന്റെ വീട്ടിലുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്കും കേടു വന്നു. പത്തുമാസം മുന്‍പ് വയലാര്‍ നാഗംകുളങ്ങരകലയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നന്ദുഷ്ണ കൊല്ലപ്പെട്ടകേസിലെ പ്രതികളുടെ വീടുകള്‍ക്കുനേരെയാണ് അക്രമം നടന്നത്.
സംഭവസമയം മുജീബിന്റെ വീട്ടില്‍ മാതാവ് മാത്രമാണുണ്ടായിരുന്നത്. മറ്റു രണ്ടുവീടും ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. മണ്ണഞ്ചേരിയിലെ കൊലപാതകവും വയലാറിലെ സംഭവവുമായി ബന്ധമുണ്ടോയെന്നു പോലിസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments