Latest NewsKeralaNewsCrime

ബലമായി കൊന്തമാല കഴുത്തിലിടാൻ ശ്രമിച്ചു: 13-കാരിയെ പതിവായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ

അടിമാലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിവായി പിന്തുടർന്ന യുവാവ് പിടിയിൽ. അടിമാലി സ്വദേശി ബിബിനെയാണ് പൊലീസ് പിടികൂടിയത്.കുറച്ച് നാളുകളായി വിവാഹാഭ്യർത്ഥനയുമായി ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുകയാണ്. ഒരാഴ്ച മുൻപ് 32കാരനായ ഇയാൾ കൊന്തമാല പെൺകുട്ടിയുടെ കഴുത്തിൽ ബലമായി ധരിപ്പിക്കുവാൻ ശ്രമിച്ചിരുന്നു.

Read Also  :  ഐ എസ് ആർ ഒയെ സ്വകാര്യവൽക്കരുത് , നീക്കം അപകടകരം:മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ അതിക്രമിച്ച് കയറി 13-കാരിയെ ആക്രമിക്കാൻ ശ്രമിച്ചു.തുടർന്ന് കുട്ടി ഓടി രക്ഷപ്പെടുകയും വിവരം സ്‌കൂൾ അധ്യാപികയെ അറിയിക്കുകയും ചെയ്തു. തുടർന്ന് അധ്യാപികർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പൊലീസ് യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Post Your Comments


Back to top button