
കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52)യെ ആണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു
ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം വേർപെടുത്തിയ രാധിക കഴിഞ്ഞ തിങ്കളാഴ്ച അയല്‍വാസിയായ പ്രവീണ്‍കുമാറിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ രാധികയുടെ വീട്ടുകാരും പ്രവീണ്‍കുമാറുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടർന്ന് വിവാഹദിവസം തര്‍ക്കമുണ്ടായി രാധികയുടെ സഹോദരി ഷീബയെ പ്രവീൺ മര്‍ദിച്ചു. ഷീബ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍കുമാറിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Read Also : കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയിൽ
രാധികയുടെ പേരിലുള്ള വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. ശനിയാഴ്ച ഷീബയും ഭര്‍ത്താവും വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിരോധമാണ് വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് രാധികയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments