Latest News

പമ്പയിൽ കാട്ടാന ആക്രമണം : വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്

ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പ്ലാന്‍റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേക്ക്​ ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്.

Read Also : അക്രമികള്‍ എത്തിയത് എസ്ഡിപിഐയുടെ ആംബുലന്‍സിൽ? രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍

ഓടിരക്ഷപ്പെടുന്നതിനിടെ താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്ന് മണിക്കുട്ടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേക്കും​ കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button