ThiruvananthapuramNattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു, കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Also Read:നെടുവീർപ്പിട്ട് വയനാട്: കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാൻ വനം വകുപ്പിന്റെ നീക്കം

ഷിജിന്‍ദാസിനും ഭാര്യ ഗ്രീഷ്മയ്ക്കുമൊപ്പം സുഹൃത്ത് ആദര്‍ശും വാനിൽ ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പത്ത് മിനിട്ടിലുള്ളില്‍ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നാണ് ഷിജിന്‍ദാസ് പറഞ്ഞത്. ഉടന്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട് വണ്ടി നിര്‍ത്തിയശേഷം മൂന്നുപേരും പുറത്തേക്ക് ചാടുകയായിരുന്നു.

തീ പടരാൻ തുടങ്ങിയപ്പോൾ തന്നെ പെട്ടെന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ഇവർ പറഞ്ഞു. തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാനായില്ല. വാഹനം മുഴുവൻ കത്തി നശിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരില്‍ നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button