KeralaLatest NewsNews

സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണം : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നല്‍കുന്നതിലെയും പോലീസ് വീഴ്ചകള്‍ ഏറെ ചര്‍ച്ചയാകുമ്പോഴാണ് പരാതികളുമായി മുന്നോട്ട് വരാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം. അതേസമയം സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വര്‍ദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്.

ഇന്ന് മുതല്‍ വനിതാ ദിനമായി മാര്‍ച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. മൂന്ന് ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകരെ രംഗത്തിറക്കി വീടുകളില്‍ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button