എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിൽ ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 22 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2312944 എന്ന നമ്പറിൽ വിളിക്കുക.
Post Your Comments