പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണ്.എന്ത് സംഭവിച്ചാലും വേണ്ട എന്തിനും കമ്മീഷന്‍ അടിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. കോന്നി അരുവാപ്പുലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി. എന്ത് സംഭവിച്ചാലും വേണ്ട എന്തിനും കമ്മീഷന്‍ അടിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകള്‍ നഷ്ടപ്പെട്ട ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ല’- സുധാകരന്‍ പറഞ്ഞു.
Read Also : കേരളത്തെ ഞെട്ടിച്ച് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ : ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ
സിപിഎം ഇപ്പോൾ കെ റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത് കോടികളുടെ കമ്മീഷന് കണ്ണുവെച്ചാണെന്നും സുധാകരന്‍ പറഞ്ഞു. പണം കിട്ടുമെങ്കില്‍ ആര്‍ക്കെതിരേയും അവര്‍ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments