പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ സൂര്യ ഭഗവാനെ ആശ്രയിച്ചാണ്. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ.
സൂര്യദേവന്റെ അനുഗ്രഹത്തിനായി പ്രധാനമായും മൂന്ന് മന്ത്രങ്ങളാണ് ജപിക്കേണ്ടത്. ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം എന്നിവയാണത്. രാവിലെ 6 നും 7 നും ഇടക്കായി ജപിക്കുന്നത് ഉത്തമമാണ്.
ഞായറാഴ്ച ദിവസം ജപിക്കുന്നത് ഏറ്റവും ഉത്തമം.
ഗായത്രി മന്ത്രം
വിദ്യാർത്ഥികൾക്ക് ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്
‘‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’
സാരം:”ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.”
സൂര്യസ്തോത്രം
അസ്ഥി ത്വക്ക് കണ്ണ് എന്നിവയ്ക്ക് ഉണ്ടാകുന്ന വിവിധ രോഗങ്ങൾ പരിഹരിക്കാൻ ഈ മന്ത്രജപം ഉത്തമാണെന്നാണ് വിശ്വാസം
“ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം”
ആദിത്യഹൃദയം
ശത്രുക്കളെ ഇല്ലാതാക്കുന്നതിന് ഈ സ്തോത്രത്തിൽ കഴിയുമെന്നാണ് വിശ്വാസം
“സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ”
Post Your Comments