ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടി​നു​ നേ​രെ ബോം​ബേ​റ് നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

ആ​റ്റി​പ്ര ചെ​ങ്കൊ​ടി​ക്കാ​ട്​ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ല്‍ ക​ട്ട സു​ധീ​ഷ് എ​ന്ന സു​ധീ​ഷ് കു​മാ​റി​നെ​യാ​ണ്​ (28) ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ നാ​ട​ൻ​ബോം​ബ് എ​റി​ഞ്ഞ് നാ​ശ​ന​ഷ്​​ടം വ​രു​ത്തി​യ കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി പിടിയിൽ. ആ​റ്റി​പ്ര ചെ​ങ്കൊ​ടി​ക്കാ​ട്​ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ല്‍ ക​ട്ട സു​ധീ​ഷ് എ​ന്ന സു​ധീ​ഷ് കു​മാ​റി​നെ​യാ​ണ്​ (28) ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴ​ക്കൂ​ട്ടം തൃ​പ്പാ​ദ​പു​ര​ത്ത് ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 12ഓ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ന്ന പ്ര​തി​ക​ള്‍ തൃ​പ്പാ​ദ​പു​രം സ്വ​ദേ​ശി ച​ന്ദ്രന്റെ വീ​ടി​നു​നേ​രെ നാ​ട​ൻ​ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ബോം​ബേ​റിൽ വീ​ടിന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

Read Also : ബാ​റി​ൽ ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​ വ​ന്ന പ്ര​തി​യെ സൈ​ബ​ർ സി​റ്റി അ​സി. ക​മീ​ഷ​ണ​ർ ഹ​രി സി.​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ണ്‍ ജെ.​എ​സ്, എ​സ്.​ഐ മി​ഥു​ൻ, സി.​പി.​ഒ​രാ​യ സ​ജാ​ദ്ഖാ​ന്‍, ന​സി​മു​ദ്ദീ​ൻ, ശ്യാം, ​ബി​നു, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ക​ല്ലിം​ഗ​ൽ ശ​ര​ണ്യ ഭ​വ​നി​ൽ ശ​ര​ത്തി​നെ നേ​ര​ത്തെ തന്നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button