Latest NewsFootballNewsSports

യുവേഫ നേഷൻസ് ലീഗ്: മരണ ഗ്രൂപ്പിൽ വമ്പന്മാർ

ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇവർക്കൊപ്പം കരുത്തരായ ഹംഗറി കൂടി ചേരുന്നതോടെ നേഷൻസ് ലീഗിലെ മരണഗ്രൂപ്പായി മാറി. നിലവിലെ നേഷൻസ് ലീഗ് ചാംപ്യൻമാരായ ഫ്രാൻസ് ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്.

ലോക ഒന്നാം നമ്പർ ടീമായ ബൽജിയം ഹോളണ്ട്, പോളണ്ട്, വെയ്ൽസ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്. 2022 ജൂൺ രണ്ടു മുതൽ 14 വരെയും സെപ്റ്റംബർ 22 മുതൽ 27 വരെയുമാണ് മത്സരങ്ങൾ നടക്കുക. സെമി ഫൈനൽ 2023 ജൂൺ 14, 15 തീയതികളിലായി നടക്കും.

യുവേഫ നേഷൻസ് ലീഗ് 2022–23 ഗ്രൂപ്പുകൾ ഇങ്ങനെ:

A1: ഫ്രാൻസ്, ഡെന്‍മാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ
A2: സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക്
A3: ഇറ്റലി, ജർമനി, ഇംഗ്ലണ്ട്, ഹംഗറി
A4: ബെൽജിയം, ഹോളണ്ട്, പോളണ്ട്, വെയ്ൽസ്

B1: യുക്രെയ്ൻ, സ്കോട്‍ലൻഡ്, അയർലൻഡ്, അർമേനിയ
B2: ഐസ്‌ലൻഡ്, റഷ്യ, ഇസ്രയേൽ, അൽബേനിയ
B3: ബോസ്‌നിയ ആൻഡ് ഹെർസെഗോവിന, ഫിൻലൻഡ്, റുമാനിയ, മോണ്ടെനെഗ്രോ
B4: സ്വീഡൻ, നോർവേ, സെർബിയ, സ്ലോവേനിയ

C1: തുർക്കി, ലക്സംബർഗ്, ലിത്വാനിയ, ഫറോ ഐലൻഡ്സ്
C2: നോർത്തേൺ അയർലൻഡ്, ഗ്രീസ്, കൊസോവോ, സൈപ്രസ്/എസ്തോണിയ
C3: സ്ലോവാക്യ, ബെലാറൂസ്, അസർബൈജാൻ, കസഖ്സ്ഥാൻ/മോൽഡോവ
C4: ബൾഗേറിയ, നോർത്ത് മാസിഡോണിയ, ജോർജിയ, ജിബ്രാൾട്ടർ

D1: ലാത്വിയ, അൻഡോറ, ലിച്ചെൻസ്റ്റെയ്ൻ, കസഖ്സ്ഥാൻ/മോൽഡോവ
D2: സാൻ മരീനോ, മാൾട്ട, സൈപ്രസ്/എസ്തോണിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button