മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയില്‍. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്തിന്റെ സെമി പ്രവേശനം.
21-8, 21-7 എന്ന സ്‌കോറില്‍ തീര്‍ത്തും ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം. ഇതോടെ പ്രകാശ് പദുക്കോണ്‍, സായ് പ്രണീത് എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.
Read Also:- ദിവസവും ഉണക്കമീൻ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!
അതേസമയം, ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഹ്യുഎല്‍വയിലെ കരോലിന മാരിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സിന്ധു പുറത്തായത്.
Post Your Comments