ന്യൂഡല്‍ഹി : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി പറഞ്ഞു.
Read Also : മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം : അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
18 വയസ്സ് പൂര്‍ത്തിയായ രാജ്യത്തെ ഏത് ഒരാൾക്കും ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്രം വ്യക്തമാക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments