Latest NewsNewsLife StyleFood & CookeryHealth & Fitness

വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ ഇവയാണ്

ആരോഗ്യഗുണങ്ങള്‍ ധാരാളം നിറഞ്ഞ ഭക്ഷണമാണ് വീറ്റ് ഗ്രാസ്. ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്. ഇതിലൊക്കെയുപരി ഹരിതകത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. ആന്റിഓക്‌സിഡന്റുകൾ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ വീറ്റ്ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വീറ്റ്ഗ്രാസ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായിക്കും.

Read Also :  ഹിന്ദു,സിഖ് ന്യൂനപക്ഷ പീഡനം : പാക്കിസ്ഥാനിൽ പ്രതിഷേധം ആളിപ്പടരുന്നു

വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Read Also :   കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്

നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ​വീറ്റ്​​ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ദിവസവും വീറ്റ്​ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button