ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഒരു ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
ചര്‍മം സുന്ദരമാകാനും മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചര്‍മത്തിനും കഞ്ഞിവെള്ളത്തേക്കാള്‍ നല്ലൊരു പ്രതിവിധിയില്ല.
Read Also : ‘വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് അയച്ചപ്പോൾ മലയാളികളുടെ രണ്ട് ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി ലാഭിച്ചത്’
മുടിയഴകിനും കഞ്ഞിവെള്ളം നല്ലതാണ്. ഷാംപൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് നല്ല ഒരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. മുടി വളരാനും മൃദുലമാകാനും സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തന്നെ മാറ്റം പ്രകടമാവും. മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും സഹായിക്കും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും.
Post Your Comments