Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്

തിരുവനന്തപുരം: ആർഎസ്എസിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ മാറിയിരിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ മുസ്ലിം വേട്ട നടത്തുന്നുവെന്നും ആരോപണവുമായി പോപുലർ ഫ്രണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ, ഇൻകംടാക്‌സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയെല്ലാം തങ്ങളുടെ വർഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകൾക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.

ആർഎസ്എസിനും കേന്ദ്രസർക്കാരിനും എതിരെനിൽക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ മാസം 21ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ ചട്ടുകമാകരുതെന്നും പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ

കേരളത്തിൽ ഏതാനും പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തിയിരുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടാൻ 2018 മുതൽതന്നെ ഇഡി ശ്രമങ്ങൾ ആരംഭിച്ചതാണ്. യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെയാണ് കള്ളപ്പണം, വിദേശപണം, കുഴൽപ്പണം തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ച് പോപുലർ ഫ്രണ്ടിനെതിരേ ഇഡി തിരിഞ്ഞതെന്നും യോഗം അഭോപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button