പാരീസ്: ഒമിക്രോണ്‍ വകഭേദം അതിവേഗത്തിൽ വ്യാപിച്ചതോടെ ആശങ്കയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍ വേഗത്തിലാണ് പടരുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് പറഞ്ഞിരുന്നു.
മുൻ വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ഒമിക്രോണിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ആരംഭിക്കുമ്പോൾ ഫ്രാന്‍സിലും അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് മന്ത്രി ജീന്‍ കാസ്റ്റക്സ് മുന്നറിയിപ്പ് നല്കി. രോഗ പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫ്രാന്‍സ്.
യൂറോപ്യൻ രാജ്യങ്ങളിൽ യുകെയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗ ബാധിതരുള്ളത്. വെള്ളിയാഴ്ച വരെ 15,000 ത്തോളം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ ജര്‍മനി, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ് സര്‍ക്കാരുകള്‍ അധിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments