KeralaLatest NewsNews

ഗംഗാ എക്‌സ്പ്രസ്സ് ഹൈവേയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പം

ഷാജഹാന്‍പൂര്‍: ഷാജഹാന്‍പൂരില്‍ ഗംഗാ എക്സ്പ്രസ്സ് ഹൈവേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം തുറക്കുന്ന പദ്ധതിയാണ് ഗംഗാ എക്‌സ്പ്രസ്സ് ഹൈവേ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ ഷാജഹാന്‍പൂരില്‍ ദേശീയപാത മാത്രമല്ല വരുന്നത് ഈ പ്രദേശത്തെ അരലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തു കഴിഞ്ഞുവെന്നതും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. വികസനം എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്നും അവിടെ ആരേയും മാറ്റി നിര്‍ത്തില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

Read Also : ഉക്രൈൻ അടക്കമുള്ള മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് : റഷ്യ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനം ഒരു കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ സാധാരണക്കാരന് സ്വപ്നം പോലും കാണാന്‍ സാധിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതു വികസനം നടന്നാലും മുമ്പ് അത് ചിലരുടെ വീടുകളിലേക്ക് മാത്രമായിരുന്നു. എന്നാലിന്ന് ആദ്യ ഗുണം ലഭിക്കുന്നത് സാധാരണക്കാരനാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. 80 ലക്ഷം സൗജന്യ വൈദ്യുതി നല്‍കിയത് കൂടാതെ നിരവധി വ്യവസായങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നുണ്ട്. 30 ലക്ഷം സാധാരണക്കാര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കേന്ദ്രസര്‍ക്കാര്‍ വീട് നിര്‍മ്മിച്ചത്.

കേന്ദ്രസര്‍ക്കാര്‍ എന്നും ദരിദ്രര്‍ക്കൊപ്പമാണ്. വൈദ്യുതി, വെള്ളം, വീട്, ശൗചാലയം, തൊഴില്‍, ആരോഗ്യം എന്നിവ എല്ലാ സാധാരണക്കാരനും ലഭിക്കുന്ന അവസ്ഥയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാറാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button