കണ്ണൂർ: നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാവശേരി സ്വദേശി ഷജിത്താണ് മരിച്ചത്. മട്ടന്നൂർ കളറോഡിൽ ആണ് അപകടമുണ്ടായത്.
അപകടത്തിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.
Read Also : കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്സ്മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്
ഷജിത്തിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments