KeralaUSALatest News

കലാക്ഷേത്ര യുഎസ്എയുടെ ചെണ്ടവാദ്യ അരങ്ങേറ്റം ഡിസംബർ 29 ന്

വാദ്യമേളം അഭ്യസിച്ചവരിൽ 14 വയസുള്ളവർ മുതൽ മധ്യവയസ്കർ വരെയുണ്ട്.

ഫീനിക്സ്: കേരളത്തിന്റെ തനതായ സാംസ്‌കാരിക കലകളിലൊന്നായ ചെണ്ടവാദ്യം അരങ്ങേറ്റം അമേരിക്കയിൽ നടക്കുന്നു. കലാക്ഷേത്ര യുഎസ്എയുടെ ആഭിമുഖ്യത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ഡിസംബർ 29 ന് അരിസോണ ഗ്രാൻഡ് റിസോർട്ട് അങ്കണത്തിലാണ് നടക്കുക. മേളരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തിൽ ശ്രീ. രാജേഷ് നായർ, മനോജ് കൂളങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് അരങ്ങേറ്റം നടക്കുന്നത്.

അമേരിക്കയിൽ ഇതാദ്യമായാണ് ഇത്രയും കലാകാരന്മാരുടെ നേതൃത്വത്തിൽ ഇത്തരമൊരു പരിപാടി നടക്കുന്നതെന്ന് കലാക്ഷേത്ര യുഎസ്എയുടെ മുഖ്യ സംഘാടകരിൽ ഒരാളായ സുധീർ കൈതവന പറഞ്ഞു. വാദ്യമേളം അഭ്യസിച്ചവരിൽ 14 വയസുള്ളവർ മുതൽ മധ്യവയസ്കർ വരെയുണ്ട്.

പരമ്പരാഗതമായ കലാ സാംസ്കാരികതയുടെ മൂല്യങ്ങൾ ഒട്ടും ചോർന്നു പോകാതെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ വളരെ മികച്ച രീതിയിൽ സ്തുത്യർഹമായ സേവനം നടത്തിവരുന്ന പ്രവാസി സംഘടനയാണ് കലാക്ഷേത്ര യുഎസ്എ. കഴിഞ്ഞ ഒരു വർഷമായി പരിശീലനം നേടിയവരാണ് ഇപ്പോൾ അരങ്ങേറ്റം കുറിക്കുന്നവർ.

shortlink

Post Your Comments


Back to top button