Latest NewsNewsIndia

പതിനെട്ടാം വയസിൽ ഒരു പെൺകുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ പങ്കാളിയെയും തെരഞ്ഞെടുക്കാം: ഒവൈസി

ഡല്‍ഹി: പതിനെട്ടാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തെരഞ്ഞെടുത്തുകൂടായെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാണെന്നും ഇതിന്റെ മികച്ച ഉദാഹരണമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കമെന്നും ഒവൈസി ആരോപിച്ചു.

’18 വയസായാല്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും, പ്രധാനമന്ത്രിമാരെ തെരഞ്ഞെടുക്കാനും, എംപിമാരെയും എംഎല്‍എമാരെയും തെരഞ്ഞെടുക്കാനും കഴിയും. ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധിയും 21ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് തന്റെ ആഭിപ്രായം’. ഒവൈസി പറഞ്ഞു. 14 വയസായാല്‍ വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ടെന്നും ബ്രിട്ടനിലും കാനഡയിലും ഒരാള്‍ക്ക് 16 വയസ്സായാല്‍ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

വിവാഹ വേദിയിൽ വിലപേശൽ: കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ വധുവിന്റെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു

‘ഇന്ത്യയില്‍ ഏകദേശം 12 ദശലക്ഷം കുട്ടികള്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ശൈശവവിവാഹം കുറയുന്നത് ക്രിമിനല്‍ നിയമം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സ്വകാര്യത മൗലികാവകാശമാണെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ആരെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം, ഒരു കുട്ടി എപ്പോള്‍ വേണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം.’ ഒവൈസി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button