കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീ പിടിത്തം. മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീ പിടിച്ചത്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു. 16 സ്ത്രീ തൊഴിലാളികളും ഒരു കുട്ടിയും ഈ ഗോഡൗണിനകത്തുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല. തീ പടരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
പ്ലാസിക് മാലിന്യങ്ങൾ വേർതിരിക്കുന്ന ഗോഡൗണിലായിരുന്നു തീ പിടിച്ചത്. വാർഡുകളിൽ നിന്നും അല്‌പം അകലെയായതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.
Post Your Comments