Latest NewsNewsIndia

ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ലേയ്ക്ക് താഴ്ത്തണം : കേന്ദ്രത്തെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വാഗ്വാദങ്ങളും സംവാദങ്ങളും അരങ്ങ് തകര്‍ക്കുന്നതിനിടെ രൂക്ഷപ്രതികരണവുമായി അസദുദ്ദീന്‍ ഒവൈസി രംഗത്ത് എത്തി.

വിവാഹ പ്രായം 21ലേക്ക് ഉയര്‍ത്തുന്നത് തീര്‍ത്തും അസംബന്ധമാണെന്നാണ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് പകരം ആണിനും പെണ്ണിനും വിവാഹം കഴിക്കാനുള്ള അനുമതി 18 വയസ് മുതല്‍ നല്‍കണമെന്നാണ് ഒവൈസിയുടെ അഭിപ്രായം. നിയമത്തിന് മുന്നില്‍ പ്രായപൂര്‍ത്തിയാകുന്ന പ്രായത്തില്‍ രണ്ട് വിഭാഗക്കാര്‍ക്കും വിവാഹം കഴിക്കാന്‍ അനുമതി കിട്ടണമെന്നും ഇത്തരത്തിലാണ് ഒരു മാറ്റം വരേണ്ടതെന്നും എഐഎംഐഎം അദ്ധ്യക്ഷന്‍ പ്രതികരിച്ചു.

‘സര്‍ക്കാര്‍ സമൂഹത്തിന് മുമ്പില്‍ പിതാവ് ചമയുകയാണ്. 18 തികയുന്ന ഒരാള്‍ക്ക് കരാറില്‍ ഒപ്പിടാം, ബിസിനസ് ആരംഭിക്കാം, പ്രധാനമന്ത്രിയെ നിശ്ചയിക്കാം, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാം. പക്ഷേ കല്യാണം കഴിക്കാന്‍ മാത്രം സാധിക്കില്ല’, അസദുദ്ദീന്‍ ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button