ThiruvananthapuramKeralaNattuvarthaLatest NewsNews

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കുമെന്നും അനുപമ വ്യക്തമാക്കി.

സംഭവത്തിൽ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതിക്ക് ദത്തു നൽകൽ ലൈസൻസുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രിരാജിവെക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ‘ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസ് ഇല്ല. ലൈസൻസ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാർപ്പിക്കാൻ ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈൽഡ് കെയർ ഇന്സ്ടിട്യൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്’. അനുപമ പറഞ്ഞു.

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ ലോ​ഡ്‌​ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു : യു​വാ​വ്​ പിടിയിൽ

പോലീസ് സ്റ്റേഷൻ മുതൽ ഉള്ള സർക്കാർ സ്ഥാപനങ്ങളിൽ അട്ടിമറി നടക്കുന്നുവെന്നും സംഭവത്തിൽ ശാസ്ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അനുപമ ആരോപിച്ചു. ‘കേസിൽ ഇനിയും തന്റെ മൊഴി എടുത്തിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നത് മനഃപൂർവമാണ്. ആരോഗ്യമന്ത്രി ഉൾപ്പടെ ചേർന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്’. അനുപമ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button