മസ്‌കത്ത്: കാർഷിക മേഖലയിലെ പുരോഗതിയ്ക്കായി നടപടികളുമായി ഒമാൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മുയൽ വളർത്തൽ ഉൾപ്പെടെ 1.2 കോടി റിയാലിന്റെ 4 പദ്ധതികളാണ് ആരംഭിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കന്നുകാലി വളർത്തൽ, കാലിത്തീറ്റ നിർമ്മാണം, പാൽ-മുട്ട ഉത്പാദനം എന്നിവയാണ് മറ്റു പദ്ധതികൾ.
മുയൽ മാംസത്തിന്റെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയും ഭാവിയിൽ കയറ്റുമതിയുമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ആധുനിക രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതാണ് മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പ്രതിവർഷം 1,500 ടൺ പച്ചക്കറിയും പച്ചമരുന്നുകളും ഉത്പാദിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. അൽ കാമിൽ മേഖലയിൽ ഔഷധ സസ്യകൃഷിക്കു മാത്രമായി പ്രത്യേക മേഖല സജ്ജമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments