ധാക്ക: ചൈനീസ് കമ്പനികൾ വൻതുകയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ബംഗ്ലാദേശ് സർക്കാർ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ നടത്തിപ്പുകാരായ ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയുടെ (സി.സി.സി.സി) അനുബന്ധ സ്ഥാപനമായ സി.ആർ.ബി.സി എന്ന റോഡ്&ബ്രിഡ്ജ് നിർമ്മാണ കമ്പനിയാണ് ബംഗ്ലാദേശ് സർക്കാരിനെ വെട്ടിച്ച് വൻതുക മുക്കിയത്.
ബംഗ്ലാദേശിലെ റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന കരാർ ഏറ്റെടുത്ത ഈ കമ്പനി, നിർമ്മാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിൽ വൻ തിരിമറി നടത്തിയതായി കണ്ടെത്തി. സർക്കാർ പദ്ധതികൾക്ക് വേണ്ടി നിർമ്മാണ സാമഗ്രികൾ വരുത്തിച്ചതിൽ, കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചതായും അധികൃതർ കണ്ടെത്തിയതായി ബംഗ്ലാദേശ് ലൈവ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയാണ് ഏറ്റെടുത്തു നടത്തുന്നത്. പലയിടത്തും ചൈനീസ് കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾ വെളിയിൽ വന്നതിനാൽ, കോർപ്പറേറ്റ് ലോകത്തെ ചൈനയുടെ പ്രതിച്ഛായ നിരവധി തവണ തകർന്നിട്ടുണ്ട്.
Post Your Comments