KeralaLatest News

സഹോദരനുമായി വഴക്കിട്ടു : വീടു വിട്ടിറങ്ങിയ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി, തിരച്ചിൽ തുടരുന്നു

കറുകച്ചാൽ: സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കാണാനില്ല. പെൺകുട്ടി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.

ആനക്കല്ല് ഭാഗത്തെ പൂണിക്കാവ് സ്വദേശിയായ പതിനേഴുകാരിയെ ആണ് കാണാതായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വഴക്കിട്ട് വീട്ടിൽ നിന്നുമിറങ്ങിയ പെൺകുട്ടി ഒറ്റയ്ക്ക് നടന്നു പോകവേ, വഴിയിൽ വെച്ച് കണ്ട നാട്ടുകാർ ‘എവിടേക്കാണ്’ എന്ന് ചോദിച്ചതോടെ പെൺകുട്ടി അടുത്തുള്ള കാടു പിടിച്ചു കിടക്കുന്ന തോട്ടത്തിലേക്ക് ചാടി ഓടി മറയുകയായിരുന്നു.

വെളിച്ചമില്ലാത്ത പ്രദേശമായതിനാൽ തോട്ടത്തിലൂടെ സഞ്ചരിക്കുക വളരെ ബുദ്ധിമുട്ടാണ്. തോട്ടത്തിൽ നിന്നും അര കിലോമീറ്റർ ദൂരം മാത്രമാണ് മണിമലയാറിനുള്ളത്. അതുകൊണ്ടു തന്നെ, വളരെയധികം അപകട സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button