പത്തനംതിട്ട: കൈക്കൂലി വാങ്ങിയ കേസിൽ ഓമല്ലൂർ വില്ലേജ് ഓഫിസർ അറസ്റ്റിൽ. വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ് കുമാറിനെയാണ് (52) വിജിലൻസ് അറസ്റ്റ് ചെയ്തത്.
വാഴമുട്ടം സ്വദേശി ശിവകുമാറിൽ നിന്ന് 3000 രൂപ വാങ്ങവെയാണ് അറസ്റ്റ്. 5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം എടുക്കാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ 3000 രൂപ കൊണ്ടുവരാൻ പറഞ്ഞു. തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന് പരാതി നൽകുകയായിരുന്നു.
Read Also : ‘ഭീകരവാദം കനത്ത വെല്ലുവിളി’ : ഫ്രാൻസിനും ഇന്ത്യയ്ക്കും പോലും രക്ഷയില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി
പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് വില്ലേജ് ഓഫിസർ പണം വാങ്ങിയത്. ഇദ്ദേഹത്തിന്റെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു. ഇയാൾക്കെതിരെ ഏറെനാളായി വ്യാപക പരാതികളുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടുള്ളതായും ആരോപണമുയർന്നിട്ടുണ്ട്.
Post Your Comments