ErnakulamNattuvarthaLatest NewsKeralaNews

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കെ​ത്താത്ത ദേ​വ​സ്വംബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി:ഹൈ​ക്കോ​ട​തി

ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ മൂലം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കു മാ​ത്രം ഇ​ള​വു ന​ല്‍​കി​യാ​ല്‍ മ​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​ട്ട് ഹാ​ജ​രാ​കാ​ത്ത ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി ഹൈ​ക്കോ​ട​തി. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ മൂലം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കു മാ​ത്രം ഇ​ള​വു ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് ജ​സ്റ്റീ​സ് അ​നി​ല്‍ . കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

ശ​ബ​രി​മ​ല​യി​ലും പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​ട്ടു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ന്‍ മ​ടി കാ​ട്ടു​ന്നെ​ന്നാ​രോ​പി​ച്ച് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Read Also :പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആയി കുറക്കുകയാണ് വേണ്ടത്: ഇത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം: ഫാത്തിമ തെഹ്ലിയ

200 ക്ലാ​സ് ഫോ​ര്‍ ജീ​വ​ന​ക്കാ​രെ ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​യ​മി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണം. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ 250 ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്ക​ണം. ഇ​തി​നാ​യി ഈ ​മാ​സം 20ന് ​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​മെ​ന്നാ​ണ് ബോ​ര്‍​ഡ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button