KeralaLatest NewsNews

ഹോര്‍മോണ്‍ ഉണ്ടെന്ന പ്രചാരണം വില്‍പനയില്‍ ഇടിവുണ്ടാക്കി: പരാതിയുമായി പൗള്‍ട്രി ഫാര്‍മേഴ്‌സ്

കുടുംബശ്രീ ചിക്കന് നല്‍കുന്ന സബ്സിഡി എല്ലാ കര്‍ഷകര്‍ക്കും നല്‍കുക, കോഴി വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് സംഘടന നിവേദനം നല്‍കി.

തിരുവനന്തപുരം: കേരള ചിക്കന്‍ ഇറച്ചിക്കോഴി വില്‍പനയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രെഡേഴ്‌സ് സമിതി. കേരള ചിക്കനില്‍ ഒഴികെ മറ്റെല്ലാവരും വില്‍ക്കുന്ന ഇറച്ചി കോഴികളില്‍ ഹോര്‍മോണ്‍ ഉണ്ടെന്ന പ്രചാരണം വില്‍പനയില്‍ ഇടിവുണ്ടാക്കിയെന്ന് സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു. കോഴി കര്‍ഷകര്‍ക്ക് എല്ലാവര്‍ക്കും സബ്‌സിഡി അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത ഇറച്ചിക്കോഴി വില്‍പനക്കാര്‍ എന്ന നിലയില്‍ കേരള ചിക്കന്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രെഡേഴ്‌സ് സമിതി ആരോപിക്കുന്നത്.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണം ഒരു വിഭാഗം ആളുകളെ ഇറച്ചി വാങ്ങുന്നതില്‍ നിന്ന് പിന്‍ തിരിപ്പിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി ടി.എസ് പ്രമോദ് പറഞ്ഞു. കുടുംബശ്രീ ചിക്കന് നല്‍കുന്ന സബ്സിഡി എല്ലാ കര്‍ഷകര്‍ക്കും നല്‍കുക, കോഴി വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് സംഘടന നിവേദനം നല്‍കി.

shortlink

Post Your Comments


Back to top button