കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം. സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Read Also : യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാല്‍ ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം.
Post Your Comments