കൊടുങ്ങല്ലൂർ : പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. യുവാക്കൾക്കിടയിൽ ന്യൂജൻ ലഹരി എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി മാള പൂപ്പത്തി സ്വദേശി എരിമേൽ വീട്ടിൽ അക്ഷയ് (24) ആണ് പിടിയിലായത്. ന്യൂജൻ ലഹരികളായ സിന്തറ്റിക്ക്, കെമിക്കൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന യുവാവിനെ സംയുക്ത എക്സൈസ് സംഘമാണ് പിടികൂടിയത്.
അഡിക്ഷൻ മെൻസ്വെയർ എന്ന പേരിൽ റെഡിമെയ്ഡ് ഡ്രസ്സ് മേഖലയിൽ പ്രവർത്തിച്ച പ്രതി നിലവിൽ പേർഷ്യൻ പൂച്ചകളുടെ വിൽപ്പനയുടെ മറവിൽ ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കൊടുങ്ങല്ലൂർ, മാള മേഖലയിൽ എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്.
Read Also : മുൻ എംഎൽഎ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
ഡി.ജെ പാർട്ടികൾക്കും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് പ്രതി പിടിയിലായതെന്ന് എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ പറഞ്ഞു. എക്സൈസ് ഇന്‍റലിജൻസ്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ, കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments