ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ ആറു സുപ്രധാന കരാറുകളിലാണ് ഐഎസ്ആര്‍ഒ ഒപ്പിട്ടിരിക്കുന്നത്. 2021-23 വര്‍ഷത്തിനുള്ളിലാണ് ഇന്ത്യ നാല് വിദേശരാജ്യങ്ങളുടെ ആറ് കരാറുകളിലൂടെ വിവിധ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങുന്നത്. ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികളെക്കുറിച്ച് രാജ്യസഭയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് തീരുമാനം അറിയിച്ചത്. ആറു ഉപഗ്രഹ വിക്ഷേപണ കരാറുകളി ലൂടെ 1200 കോടി രൂപയാണ് സമ്പാദിക്കാനാവുക. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന മേഖലയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖല വഹിക്കുന്ന പങ്കും സിംഗ് വിവരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡാണ് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നത്. ഇതുവരെ 34 വിദേശരാജ്യങ്ങളുടെ 342 ഉപഗ്രങ്ങള്‍ ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചുകഴിഞ്ഞു. 124 തദ്ദേശീയ ഉപഗ്രങ്ങള്‍ ഐ എസ് ആര്‍ ഒ ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 12 എണ്ണം വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി മാത്രമുള്ളതാണ്.
Post Your Comments