കൊച്ചി: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കരുതെന്ന് ഹൈക്കോടതിയോട് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രതിദിനം 50,000 ഭക്തര്‍ക്കാണ് നിലവില്‍ ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്കുന്ന കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : മുൻ എംഎൽഎ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വസ്തുതകള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വിഷയം 22നു വീണ്ടും പരിഗണിക്കാനായി മാറ്റി.
Post Your Comments