സിയോൾ: രാജ്യത്ത് പത്ത് ദിവസത്തേക്ക് മദ്യപിക്കുന്നതില്‍ നിന്നും ചിരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കി ഉത്തരക്കൊറിയന്‍ ഭരണകൂടം. മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് കിം ജോങ് ഉന്നിന്റെ വിചിത്ര ഉത്തരവ്.ഡിസംബര്‍ 17നാണ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികം. അന്ന് ജനങ്ങള്‍ മദ്യപിക്കരുത്, ചിരിക്കരുത്, ആഘോഷ പരിപാടികളില്‍ ഏര്‍പ്പെടരുത്, ഷോപ്പിങിന് പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട്‌വെച്ചിട്ടുളളത്.
Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശം
2011 ഡിസംബര്‍ 17നാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഇല്‍ ഹൃദയാഘാതം മൂലം മരിക്കുന്നത്.നിര്‍ദേശങ്ങള്‍ ആരെങ്കിലും ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. ഉത്തരക്കൊറിയയുടെ അതിര്‍ത്തി പ്രദേശമായ സിനൂയ്ജിയിലെ ഒരു പൗരനാണ് വിലക്കിനെപ്പറ്റി റേഡിയോ ഫ്രീ ഏഷ്യയോട് വെളിപ്പെടുത്തിയത്. മുമ്പ് ചരമവാര്‍ഷികത്തില്‍ വിലക്ക് ലംഘിച്ചവരെ അറ്സ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നുവെന്നും അവര്‍ പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത പൗരന്‍ വ്യക്തമാക്കി.
Post Your Comments