ചെർപ്പുളശ്ശേരി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കീഴൂർ എരഞ്ഞികളം വീട്ടിൽ രാധാകൃഷ്ണൻ എന്ന കത്തി രാധയെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റീ അപ്രൈസിങ് നടത്തിയപ്പോഴാണ് പണയം വെച്ച സ്വർണം മുക്കുപണ്ടം ആണെന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർക്ക് മനസ്സിലായത്.
തുടർന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments