Latest NewsNewsInternationalGulfQatar

ദേശീയ ദിനം: വിപുലമായ പരിപാടികളുമായി ഖത്തർ

ദോഹ: ദോശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി ഖത്തർ. 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നാഷണൽ ഡേ പരേഡ് നടത്തും.

Read Also: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി സിപിഎമ്മും ലീഗും

ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 18-ന് രാവിലെ 9 മണിക്കാണ് ഖത്തർ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുന്നത്. ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരേഡിലേക്ക് കഴിഞ്ഞ വർഷത്തെ പോലെ തന്നെ പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരേഡിലേക്കുള്ള പ്രവേശനം ബാർകോഡ് ഉൾപ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ക്ഷണക്കത്തുകൾ ലഭിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പതിനായിരത്തോളം പൊതുജനങ്ങളെ മാത്രമാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18-ന് വൈകീട്ട് ദോഹ കോർണിഷിൽ പ്രത്യേക വെടിക്കെട്ടും സംഘടിപ്പിക്കും. അറബ് കപ്പ് ഫൈനൽ മത്സരം അവസാനിക്കുന്നതിനൊപ്പമാണ് കരിമരുന്ന് പ്രദർശനം നടത്തുന്നത്.

Read Also: കസേര എടുത്ത്മാറ്റി ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് പ്രധാനമന്ത്രി: വൈറല്‍ വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button