ജനീവ: കോവിഡ് വകഭേദമായ ഒമിക്രോൺ മറ്റു വകഭേദങ്ങളേക്കാൾ അതിവേഗം വ്യാപിക്കുന്നുവെങ്കിലും, അതിന്റെ പ്രഹരശേഷിയറിയാൻ കൂടുതൽ പഠനം വേണമെന്ന് ലോകാരോഗ്യ സംഘടന.
നിലവിൽ, വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണ് ഈ പുതിയ വകഭേദത്തെ കുറിച്ച് കയ്യിലുള്ളതെന്ന് ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈയാഴ്ചത്തെ കണക്കനുസരിച്ച് 76 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപനശേഷി ഒമിക്രോണിന് കൂടുതലാണെന്ന് തന്നെയാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അതേസമയം, ഡെൽറ്റയ്ക്കു വ്യാപനശേഷി കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിവേഗമാണ് ഒമിക്രോൺ പടർന്നു പിടിക്കുന്നത്. എന്നാൽ മറുവശത്ത്, ഡെൽറ്റ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്ന ഇംഗ്ലണ്ടിലും ഒമിക്രോണിനു വ്യാപനശേഷി കൂടുതലാണ്.
ഏതാനും ആഴ്ചകൾക്കുള്ളിൽ, ഗുരുതരമായ ചില ഒമിക്രോൺ കേസുകളിൽ കൂടി പഠനം നടന്നു കഴിഞ്ഞാൽ ഈ പോരായ്മ പരിഹരിക്കാൻ കഴിയുമെന്നും ലോകാരോഗ്യസംഘടന പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
Post Your Comments