
മോസ്കോ: ബീജിങ്ങിൽ, 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിൽ താൻ എന്തായാലും പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായുള്ള വീഡിയോ കോൺഫറൻസിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയിൽ ഉയിഗുർ വംശജർക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയും ഓസ്ട്രേലിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ചൈനയിൽ നടക്കുന്ന ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതെല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നാണ് ചൈന ആരോപിക്കുന്നത്. ഈ സന്ദർഭത്തിലാണ് പുടിന്റെ നിർണായകമായ വെളിപ്പെടുത്തൽ.
ഉക്രൈൻ പ്രശ്നത്തിൽ, അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കം നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉക്രൈൻ ആക്രമിച്ചാൽ റഷ്യ ക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമുണ്ടാകും എന്ന് ഈ രാജ്യങ്ങൾ സംയുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ, മറ്റൊരു ലോകശക്തിയായ ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നത്.
Post Your Comments